മികച്ച ബാലനടനുള്ള ദേശീയ പുരസ്‌ക്കാരം ആദിഷ് പ്രവീണിന് നേടിക്കൊടുത്ത ചിത്രമാണ് കുഞ്ഞുദൈവം. 2 പെണ്‍കുട്ടികള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വിശാല്‍ ജോണ്‍സണ്‍ ലിങ്ക്‌സ് എബ്രഹാം എന്നിവരുടെ വരികള്‍ക്ക് മാത്യൂസ് പുളിക്കനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
നടന്‍ ജോജു ജോര്‍ജ്ജിന്റെ മകള്‍ സാറ ജോര്‍ജ്ജ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നു. ജോബി ജെയിംസാണ് ചിത്രത്തിന് ക്യാമറ ചലപ്പിച്ചിരിക്കുന്നത്. ഓഷന്‍ പിക്‌ച്ചേഴ്‌സ്, സിനിമ കുക്ക്‌സ് എന്നിവയുടെ ബാനറില്‍ ബാനറില്‍ സനു എസ് നായര്‍, നസീബ് ബി ആര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കുഞ്ഞു ദൈവം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.