നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞുണ്ണി കുണ്ഠിതനാണ്. എട്ടുകാലി, സിനിമാ മോഹി എന്നീ ഹ്രസ്വചിത്രങ്ങളുെട സംവിധായകനാണ് പ്രിന്‍സ് ജോയി. ചിത്രത്തില്‍ സണ്ണി വെയ്ന്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.മനു മഞ്ജിത്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം നല്‍കുന്നു. പ്രിസം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രേംലാല്‍ പട്ടാഴി, അനുരാജ് രാജന്‍, രതീഷ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങും.
** Note :
കുറിപ്പ്: കുഞ്ഞുണ്ണി കുണ്ഠിതനാണ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.