ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം വിനു സംവിധാനം ചെയ്ത ചിത്രമാണ് കുട്ടിമാമ. എയ്ഞ്ചല്‍ ജോണിന്റെ കഥാകൃത്ത് മനാഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തിലാണ് ശ്രീനിവാസന്‍ എത്തുന്നത്. ശേഖരന്‍കുട്ടി എന്നാണ് ചിത്രത്തിലെ യഥാര്‍ത്ഥ പേര്.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത റിട്ടയേര്‍ഡ് പട്ടാളക്കാരന്‍ ശേഖരന്‍കുട്ടിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. യുദ്ധത്തിനിടയിലെ ചില സംഭവങ്ങള്‍ അയാളില്‍ ചെലുത്തിയ സ്വാധീനമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പാലക്കാട്, കൊല്ലങ്കോട് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഹരീഷ് കണാരന്‍, സുരഭി, പ്രേംകുമാര്‍, ബിജു സോപാനം, കലിംഗ ശശി, ശ്രീദേവി ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്.വരുണ്‍ ഛായാഗ്രഹണവും ചമയം രതീഷ് അമ്പാടിയും നിര്‍വ്വഹിക്കുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: കുട്ടിമാമ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.