ഹാസ്യത്തിന് പ്രാധാന്യം നല്‍കി നവാഗതനായ അരുണ്‍ ജോര്‍ജ്ജ് കെ ഡേവിഡ് സംവിധാനം ചെയ്ത ചിത്രമാണ് ലഡു.റൊമാന്‍സും കോമഡിയും നിറഞ്ഞ ചിത്രം മൂന്നു പേരുടെ കഥയാണ് അവതരിപ്പിക്കുന്നത്.തൃശ്ശൂരില്‍ നിന്നും കോതമംഗലത്തേക്ക് ഒരു വിവാഹത്തിനായി പോകുന്ന യാത്രയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ വരനായി വേഷമിടുന്നത്.ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍,പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിക്കോ വിജയകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ഇവര്‍ക്കു പുറമെ തമിഴ് താരം ബോബി സിംഹയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.സാഗര്‍ സത്യന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.രാജേഷ് മുരുഗേഷന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഗൗതം ശങ്കറാണ് നിര്‍വ്വഹിക്കുന്നത്.ലാല്‍ കൃഷ്ണയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്.പുതുമുഖം സൂര്യഗായത്രിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്..
** Note :
കുറിപ്പ്: ലഡു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.