പ്രഭുദേവ,ഐശ്വര്യ രാജേഷ്,ദിത്യ ഭാണ്ഡ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്മി.മ്യൂസിക്കല്‍ ഡ്രാമയായ ചിത്രത്തിന്റെ ടീസര്‍ ധനുഷ് ആണ് റിലീസ് ചെയ്തത്.നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ഡാന്‍സ് മോഹവുമായി നടക്കുന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥയാണ് ചിത്രം പറയുന്നത്.എന്നാല്‍ അവളുടെ കഴിവുകള്‍ കണ്ടില്ലെന്ന അടിച്ച് പാഠ്യവിഷങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന മാതാപിതാക്കളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.ചിത്രത്തില്‍ ഡാന്‍സ് മാസ്റ്ററായാണ് പ്രഭുദേവ എത്തുന്നത്.കരുണാകരന്‍,കോവൈ സരള, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.ചിത്രത്തിലെ മൊറാക്കാ എന്ന ഗാനം യൂട്യൂബില്‍ ഹിറ്റായിരുന്നു.പ്രതീക് ചക്രവര്‍ത്തി,ശ്രുതി നല്ലപ്പ,ആര്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ലക്ഷ്മി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.