പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്ത ചിത്രമാണ് ലാല്‍ ജോസ്. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്.
വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ ശാരിഖ് ആണ് ചിത്രത്തിലെ നായകന്‍. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ - നിഹാര ബിനേഷ് മണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
** Note :
കുറിപ്പ്: ലാല്‍ ജോസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.