സെലിബ്‌സ് ആന്റ് റെഡ് കാര്‍പ്പറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് നിര്‍മിച്ച് പ്രശാന്ത് മുരളി സംവിധാനം ചെയ്ത ചിത്രമാണ് ലാല്‍ബാഗ്. മംമ്താ മോഹന്‍ദാസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.
ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷം ഉണ്ടാകുന്ന കൊലപാതകവും അതിന് മുന്‍പും ശേഷവും ഉണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. പൂര്‍ണമായും ബാഗ്ലൂരില്‍ ഷൂട്ട് ചെയ്ത ചിത്രം നഗര ജീവിതം സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ ഉണ്ടാകുന്ന സങ്കീര്‍ണതകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്.
സിജോയ് വര്‍ഗീസ്, നന്ദിനി റോയ്, രാഹുല്‍ ദേവ് ഷെട്ടി,വി കെ പ്രകാശ്,സുദീപ് കാരക്കാട്ട്,നേഹ സക്‌സേന തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
** Note :
കുറിപ്പ്: ലാല്‍ബാഗ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.