ഭാരതപ്പുഴയുടെ വരള്‍ച്ചയും പുഴയ്ക്കു കുറുകെ പോവുന്ന തീവണ്ടികളും പ്രധാന പശ്ചാത്തലമാക്കി ബിജു ബെര്‍ണാഡ് സംവിധാനം ചെയ്ത ചിത്രമാണ് ലാലിബേല. ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍ അഷന്ത് കെ.ഷാ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനുഷ്യനും പ്രകൃതിയും കെട്ടുപിണഞ്ഞു കിടക്കുന്ന നേര്‍ കാഴ്ചകളിലൂടെയാണ് ചിത്രം കഥ അവതരിപ്പിക്കുന്നത്. ഗോകുലന്‍, രാജേഷ് ശര്‍മ്മ, നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ബിജു ബെര്‍ണാഡിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കുന്നത്.തരുണ്‍ ഭാസ്‌ക്കര്‍ ഛായാഗ്രഹണവും ടിജോ ജോസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
** Note :
കുറിപ്പ്: ലാലിബേല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.