ലൈഫ് ഐ എൻ സി , എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ലേവ്യ 20:10. നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ് കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം: ശശി നാരായൺ, എഡിറ്റിംഗ് : ഫിലോസ് പീറ്റർ.
ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായി നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നീനയുടേയും, സന്ദീപിന്റെയും ജീവിതത്തിലേയ്ക്ക് നവീൻ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.
കലാസംവിധാനം : ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഹരീഷ് പാലപ്പുഴ, പ്രൊഡക്‌ക്ഷൻ കൺട്രോളർ : സിജു ചക്കുംമൂട്ടിൽ, ആക്ഷൻ കോറിയോഗ്രാഫി:കുങ്ഫു സജിത്, പശ്ചാത്തല സംഗീതം : ബിനോയി ജോസഫ്, ചമയം: സുധി കട്ടപ്പന, വസ്ത്രാലങ്കാരം: ജെസ്സി എബ്രഹാം, ഗാനരചന : ബിജു കമൽ, സംഗീതം : രാജേഷ് സാംസ്, മനു നാരായണൻ, സ്റ്റിൽസ് : അനുമോദ്, ഡിസൈൻ : റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം : കാസറ്റ് കമ്പിനി.
** Note :
കുറിപ്പ്: ലേവ്യ 20:10 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.