നവാഗതനായ പ്രശോഭ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലില്ലി. സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, ആര്യന്‍ മേനോന്‍, കണ്ണന്‍ നായര്‍,സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എസ്ര, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷീന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീത സംവിധായകന്‍. ശ്രീരാജ് രവീന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ്ങ് അപ്പു ഭട്ടതിരിപ്പാടും, മേയ്ക്കപ്പ് ആര്‍ ജി വയനാടും നിര്‍വ്വഹിക്കുന്നു.ബിലഹരി, വിനയന്‍ എന്നിവരാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് സംവിധായകര്‍.1 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഇ4 എക്‌സ്‌പെരിമെന്റ് ആണ് നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ലില്ലി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.