രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ആക്ഷന്‍ ചിത്രമാണ് ലോഹം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത്. മോഹൻലാലിനെ കൂടാതെ ആണ്ട്രിയ ജെര്‍മിയ, സിദ്ദിഖ്, രഞ്ചി പണിക്കര്‍, മൈഥിലി, അജു വര്‍ഗീസ്, ടിനി ടോം, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കേരളത്തിലേയ്ക്കുള്ള സ്വര്‍ണക്കടത്താണ് സിനിമയുടെ ഇതിവൃത്തം.
കോഴിക്കോടും പരിസരപ്രദേശങ്ങളിലും, കൊച്ചിയിലും, ദുബായിലുമാണ് ചിത്രീകരണം നടന്നത്. മഞ്ജു വാര്യർ ഒരു അതിഥി താരമായി ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച ചിത്രം കൂടിയാണ് ലോഹം.
** Note :
കുറിപ്പ്: ലോഹം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.