ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിനുശേഷം ജയറാമിനെ പ്രധാന കഥാപാത്രമാക്കി ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രമാണ് ലോനപ്പന്റെ മാമോദീസ.അങ്കമാലി ഡയറീസിലൂടെ പ്രശസ്തയായ അന്ന രേഷ്മ രാജന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ നിഷാ സാരംഗ്, കനിഹ, ഇന്നസെന്റ്, നിയാസ് ബെക്കര്‍,ഇന്നസെന്റ്,അലന്‍സിയര്‍,ദിലീഷ് പോത്തന്‍,ജോജു ജോര്‍ജ്,ഇവ പവിത്രന്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അങ്കമാലി,മഞ്ഞപ്ര തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ശാന്തികൃഷ്ണയും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.പെന്‍ ആന്റ് പെപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്.
സുധീര്‍ സുരേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ഹരിനാരായണന്‍, ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലിപിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ലോനപ്പന്റെ മാമോദീസ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.