എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് മാലയോഗം. ജയറാം,മുകേഷ്,പാര്‍വ്വതി,ചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്ര,മുരളി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,തിലകന്‍,ഇന്നസെന്റ്,ജഗദീഷ്, ഇന്ദ്രന്‍സ്,വത്സല മേനോന്‍,ഫിലോമിന,പ്രസീത,കുമരകം രഘുനാഥ്,മണിയന്‍പിള്ള രാജു,ജോസ് പെല്ലിശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശാന്തന്‍, സിറില്‍,സോമന്‍,ഹരി,വത്സമ്മ,സിജി,ശ്രീജ രവി, ആനന്ദവല്ലി എന്നിവരാണ് ചിത്രത്തിന് ശബ്ദ്ം നല്‍കിയത്. കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എം ജി ശ്രീകുമാര്‍, ബാലഗോപാലന്‍ തമ്പി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മാലയോഗം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.