2015ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം മാരിയുടെ രണ്ടാംഭാഗമാണ് മാരി 2. ആദ്യ ഭാഗത്തിന്റെ സംവിധായകനായ ബാലാജി മോഹനാണ് രണ്ടാംഭാഗവും ഒരുക്കുന്നത്. ധനുഷ് ഗ്യാങ്‌സ്റ്ററായി വേഷമിട്ട ആദ്യഭാഗത്തില്‍ കാജല്‍ അഗര്‍വാളായിരുന്നു നായിക.എന്നാല്‍ മാരി 2വില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്.സായി പല്ലവി ആദ്യമായി ധനുഷിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.സായി പല്ലവിക്കു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.മലയാള ചലച്ചിത്രതാരം ടോവിനോ തോമസാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ആദ്യഭാഗത്തില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.ടോവിനോയും ധനുഷും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാരി 2.റോബോ ശങ്കര്‍, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറിനു പകരം ഇത്തവണ യുവന്‍ ശങ്കര്‍ രാജയാണ് ധനുഷ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.നീണ്ട പത്തു വര്‍ഷത്തെ ഇവേളയ്ക്കു ശേഷം ധനുഷ് ചിത്രം മാരി 2വിന് യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: മാരി 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.