ധനുഷ്, കാജല്‍ അഗര്‍വാള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് മാരി. പ്രദേശത്തുള്ളവരില്‍ നിന്നും ബലം പ്രയോഗിച്ച് പണം വാങ്ങി ജീവിക്കുന്ന റൗഡിയായ മാരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിച്ചത്. ആ പ്രദേശത്ത് പുതുതായി വസ്ത്രവ്യാപരശാല ആരംഭിക്കാനായി കാജല്‍ അഗര്‍വാള്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസാണ് ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത്.റോബോ ശങ്കര്‍, കാളി വെങ്കട്, കല്ലൂരി വിനോദ്, മൈ ഗോപി, അഴക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.അനിരുദ്ധ രവിചന്ദര്‍ ആണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഛായാഗ്രഹണം ഓംപ്രകാശ്. രാധിക ശരത് കുമാറിന്റെ മാജിക് പ്രെയിംസ്, ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് എന്നിവ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മാരി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.