സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് മദനോത്സവം. ഇ.സന്തോഷ് കുമാറിന്റെ തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് മദനോത്സവം ഒരുക്കിയത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കോഴികള്‍ക്ക് കളറിക്കുന്ന മദനന്റെ ജീവിതമാണ് ചിത്രം പറയുന്നത്. സുരാജാണ് മദനനായി എത്തുന്നത്.
ബാബു ആന്റണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. രാജേഷ് മാധവന്‍, രഞ്ജി കങ്കോല്‍, ഭാമ അരുണ്‍, സ്വാതിദാസ് പ്രഭു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും , ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. വൈശാഖ് സുഗുണന്‍, ക്രിസ്‌റ്റോ സേവ്യര്‍ എന്നിവരുടെ വരികള്‍ക്ക് ക്രിസ്‌റ്റോ സേവ്യര്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ആദ്യമായി പിന്നണി ഗായകനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മദനന്‍ റാപ്പ് എന്ന ഗാനമാണ് സുരാജ് ആലപിച്ചിരിക്കുന്നത്.
കൂര്‍ഗ്, മടിക്കേരി, കാസര്‍ഗോഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിച്ചത്. 2023 ഏപ്രില്‍ 14നായിരുന്നു ചിത്രത്തിന്റെ റിലീസ്.
** Note :
കുറിപ്പ്: മദനോത്സവം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.