രഘുമാഥ് പാലേരിയുടെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് മധുരനൊമ്പരക്കാറ്റ്. നെടുമുടി വേണു,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കെ.പി.എസി.ലളിത,ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. യേശുദാസ്,സുജാത മോഹന്‍,കെ.ജെ.യേശുദാസ്,രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പി.സുകുമാര്‍ ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. മികച്ച രണ്ടാമാത്തെ ചിത്രത്തിനുള്ള 2000ത്തിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചിത്രത്തിന് ലഭിച്ചിരുന്നു.നന്ദകുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
** Note :
കുറിപ്പ്: മധുരനൊമ്പരക്കാറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.