മഹാവീര്‍ കര്‍ണ കഥ
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്‍ കര്‍ണ. തുടക്കത്തില്‍ പൃത്വി രാജാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനെ നായകനാക്കി ആദ്യം പ്രഖ്യാപിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ നല്‍കിയിരുന്നത്. പൃഥ്വിരാജിന്റെ മുന്‍ സിനിമകളിലെ ചിത്രങ്ങള്‍ വെച്ച് ഫാന്‍മേയ്ഡ് പോസ്റ്ററുകള്‍ വരെ ഇറങ്ങിയിരുന്നു.
എന്നാല്‍ ഇതിനിടയില്‍ ചിത്രത്തിന്റെ നായകനെ മാറ്റിയ കാര്യം ആര്‍എസ് വിമല്‍ അറിയിച്ചിരുന്നത്. പൃഥ്വിരാജിനു പകരം തമിഴിലെ സൂപ്പര്‍ താരം വിക്രമായിരിക്കും തന്റെ സിനിമയില്‍ നായകനാവുകയെന്നാണ് ആര്‍എസ് വിമല്‍ അറിയിച്ചിരുന്നത്. 2016 ലാണ് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നത്.
ചിത്രം തമിഴിലും ഹിന്ദിയിലുമായാണ് ഒരുക്കുന്നത്. 300 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നും വിവരമുണ്ട്.വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്മാരും ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിന്നുമായിരുന്നു ആരംഭിച്ചത്. ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ പീരിഡ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും നടന്‍ സുരേഷ് ഗോപി ദുര്യോധനനായി അഭിനയിക്കുന്നു. ഹോളിവുഡിലെയും അല്ലാതെയുമായി പ്രശസ്ത സാങ്കേതിക വിദഗ്ധരാണ് മഹാവീര്‍ കര്‍ണയുടെ അണിയറയിലുള്ളത്. ഗെയിം ഓഫ് ത്രോണ്‍സിന് പിന്നണിയിലുണ്ടായിരുന്ന ടെക്‌നീഷന്മാരും ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
മഹാവീര്‍ കര്‍ണയ്ക്ക് വേണ്ടി തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജ നടന്നിരുന്നു. സിനിമയ്ക്ക് വേണ്ടി 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കാന്‍ കൂറ്റന്‍ മണി ഉണ്ടാക്കിയിരുന്നു. ഇതാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ഹൈദരബാദിലേക്ക് കൊണ്ട് പോയത് കര്‍ണനിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് നാല് നില പൊക്കമുള്ള ഈ കൂറ്റന്‍ രഥത്തിലാണ്. ഇതിലെ പ്രധാന മണിയായിരുന്നു പൂജിച്ചത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട് അതിന്. ഇതിന്റെ ഫൈബര്‍ പതിപ്പുകളാണ് ബാക്കിയുള്ളത്. നൂറ് കണക്കിന് ആളുകള്‍ക്ക് കയറി നില്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് രഥത്തിന്റെ രൂപകല്‍പ്പന. വെങ്കലത്തില്‍ തീര്‍ത്ത കൂറ്റന്‍ സിംഹവും രഥത്തിലുണ്ടാകും.
** Note :
Hello! Would you like to share the storyline of the movie മഹാവീര്‍ കര്‍ണ or provide updates on the cast and crew with us? Kindly send your contributions to [email protected].