ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്ത ചിത്രമാണ് ചിത്രമാണ് മഹേഷും മാരുതിയും. കഥ തുടരുന്നു എന്ന ചിത്രത്തിനുശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ആസിഫ് അലിയും മംമ്ത മോഹന്‍ദാസും വീണ്ടും ജോഡികളായി എത്തുന്നത്.
മാരുതിയും മഹേഷും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
വിജയ് ബാബു, മണിയന്‍പിള്ള രാജു, പ്രേം കുമാര്‍, വിജയ് നെല്ലീസ് എന്നിവരാണ് മറ്റു താരങ്ങള്‍. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് കേദര്‍ സംഗീതം നല്‍കിയിരിക്കുന്നു.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് വി.എസ്.എല്‍ ഫിലിം ഹൗസിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2023 മാര്‍ച്ച് 10
ഒടിടി റിലീസ് - 2023 ഏപ്രില്‍ 7 - ആമസോണ്‍ പ്രൈം
** Note :
കുറിപ്പ്: മഹേഷും മാരുതിയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.