മാലിക് (2021)
Release date
15 Jul 2021
genre
മാലിക് കഥ/ സംഭവവിവരണം
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്, അപ്പാനി ശരത്, ഇന്ദ്രന്‍സ്, നിമിഷ സജയന് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഇവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.
അന്പത്തിയഞ്ചുകാരന് സുലൈമാന്‍ മാലിക് ആയിട്ടാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഇരുപത് വയസ്സുമുതല്‍ 55 വയസ്സുവരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് ചിത്രം പറയുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണിത്.
സുഷിന് ശ്യാം സംഗീതവും സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. സന്തോഷ് രാമനാണ് കലാസംവിധാനം. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie മാലിക് with us? Please send it to us ([email protected]).