സുരേഷ് ഗോപി നായകനായി എത്തിയ ഹാസ്യ ചിത്രമാണ് മാളൂട്ടി സാബു. പ്രശാന്ത് മാമ്പള്ളി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ രണ്ട് പേരാണ് സുരേഷ് ഗാപിയുടെ നായികമാരായി എത്തുന്നത്. മുപ്പത്തിയഞ്ചുകാരനായ സാബു എന്ന ബ്രോക്കറുടെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്.
ഒരു ദിവസം മദ്യപിച്ച് ആഴമുള്ള കിണറ്റില്‍ സാബു വീഴുകയും, ഫയര്‍ഫോഴ്‌സ് എത്തി അയാളെ രക്ഷിക്കുന്നതുമാണ് ചിത്രം പറയുന്നത്. മാളുട്ടി എന്ന ചിത്രത്തിലെ രംഗങ്ങള്‍ക്ക് സമാനമായതിനാലാണ് ചിത്രത്തിന് മാളൂട്ടി സാബു എന്ന പേര് നല്‍കിയത്. കഥാപാത്രത്തിനുവേണ്ടി സുരേഷ് ഗോപി തല മൊട്ടയടിക്കുകയും 20കിലോയോളം ശരീരഭാരം കുറയ്ക്കുകയും ചെയ്തിരുന്നു.
** Note :
കുറിപ്പ്: മാളൂട്ടി സാബു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.