മാമാങ്കം കഥ
മെഗാസറ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമാണ് മാമാങ്കം. മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴ വട്ടത്തിലൊരിക്കല്‍ നടക്കുന്ന മാഘ മാസത്തിലെ വെളുത്ത വാവില്‍ നടത്തി വരുന്ന മാമാങ്കം പ്രമേയമാക്കിക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തില്‍ 4 ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി എത്തുന്നത്. നാല് ഗെറ്റപ്പുകളിലെത്തുന്ന അദ്ധേഹത്തിന്റെ ഒരു ഗെറ്റപ്പ് സ്‌ത്രൈണ ഭാവമാണ്. ചിത്രത്തില്‍ 35 മിനുട്ടോളം അദ്ധേഹം സ്‌ത്രൈണഭാവത്തില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. പ്രാചി മാത്രമല്ലാതെ മറ്റ് അഞ്ച് നായികമാര്‍ കൂടി സിനിമയിലുണ്ട്. സുദേവ് നായര്‍, നീരജ് മാധവ്,ഉണ്ണി മുകുന്ദന്‍, മാളവിക മേനോന്‍, സുരേഷ് കൃഷ്ണന്‍,സിദ്ധിഖ്,ബാല താരം,അച്ചുതന്‍,മണികണ്ഠന്‍ ആര്‍ ആചാരി,ബൈജു എഴുപുന്ന,അബു സലിം,കവിയൂർ പൊന്നമ്മ,അനു സിതാര,ഇനിയ തുടങ്ങി എണ്‍പതോളം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തത് രാജ മുഹമ്മദാണ്. 2000ത്തിലധികം തൊഴിലാളികള്‍ മൂന്നുമാസം കൊണ്ട് നിര്‍മിച്ച കൂറ്റന്‍ സെറ്റ് ചിത്രത്തിന്റെ പ്രത്യേകതയാണ്. നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ് മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിച്ചിരിക്കുന്നത്. കളരി പോലുള്ള ആയോധന കലയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ചിത്രം മൊഴിമാറ്റം ചെയ്യും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രഗത്ഭരായ രണ്ട് സംഘങ്ങളാണ് ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.. പ്രമുഖ വിഎഫ്എക്‌സ് വിദഗ്ധനായ ആര്‍.സി കമലക്കണ്ണന്‍ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായാണ് അദ്ധേഹം വിഎഫ്എക്‌സ് ഒരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളി നിര്‍മ്മിച്ച ചിത്രം 50 കോടിയോളം രൂപ മുതല്‍മുടക്കി നാല് ഷെഡ്യൂളുകളിലായാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
** Note :
Hello! Would you like to share the storyline of the movie മാമാങ്കം or provide updates on the cast and crew with us? Kindly send your contributions to [email protected].