അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് മമ്മാലി എന്ന ഇന്ത്യക്കാരന്‍.മമ്മാലിയുടെയും മരുമകള്‍ ഷരീഫയുടെയും ജീവിതത്തിലൂടെ മതേതര ഇന്ത്യയുടെ ഇന്നത്തെ ചിത്രമാണ് സിനിമയിലൂടെ കാണിക്കുന്നത്.കാര്‍ത്തിക്ക് മീഡിയയുടെ ബാനറില്‍ കാര്‍ത്തിക്ക് കെ നഗരമാണ് സിനിമ നിര്‍മ്മിക്കുന്നത്.നിരവധി ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലും വേഷമിട്ട കാര്‍ത്തിക്ക് കെ നഗരം തന്നെയാണ് സിനിമയില്‍ മമ്മാലി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മരുമകള്‍ ഷെരീഫയായി മന്‍സിയയും എത്തുന്നു. ഓരോ ഇന്ത്യക്കാരനും പറയാന്‍ മടിക്കുന്നത് മമ്മാലിയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍ ചിത്രത്തിലൂടെ.
പ്രകാശ് ബാരെ, വിജയന്‍ കാരന്തൂര്‍, സന്തോഷ് കീഴാറ്റൂര്‍, ജയപ്രകാശ് കൂളുര്‍, രാജേഷ് ശര്‍മ്മ, ബാലന്‍ പാറയ്ക്കല്‍, ശശി എരഞ്ഞിക്കല്‍, വിജയന്‍ വി നായര്‍, മന്‍സൂര്‍ ചെട്ടിപ്പടി, ബിനോയ് നമ്പാല, മുസ്തഫ, സുന്ദരന്‍ രാമനാട്ടുക്കര, ശിവകുമാര്‍, കലാമണ്ഡലം സന്ധ്യ, രമാദേവി, നിധിന്യ, ഷംസിന, ശ്രീവിദ്യ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.റഫീഖ് മംഗലശ്ശേരിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് മേജ് ശ്രീധര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: മമ്മാലി എന്ന ഇന്ത്യക്കാരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.