റോബിന്‍ അന്‍സാറിന്റെ തിരക്കഥയില്‍ സുനില്‍ സംവിധാനം ചെയ്ത ചിത്രമാണ് മാനത്തെ കൊട്ടാരം. ഖുശ്ബു, ദിലീപ്, ഹരിശ്രീ അശോകന്‍, രാജന്‍ പി ദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപ് ചിത്രത്തില്‍ ദിലീപ് എന്ന പേരില്‍തന്നെയുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി-ഇഗ്നഷ്യസ് എന്നിവരാണ് സംഗീതം നല്‍കിയത്. എം.ജി ശ്രീകുമാര്‍, കെ.എസ് ചിത്ര, കെ.ജി മാര്‍ക്കോസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. പി.സി മോഹനന്‍ എഡിറ്റിങ്ങും ആര്‍.എച്ച് അശോക് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ജെമി മൂവീസിന്റെ ബാനറില്‍ ഹമീദ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മാനത്തെ കൊട്ടാരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.