ആസിഫ് അലിയെ നായകനാക്കി വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മന്ദാരം'. എം സജായ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍, വര്‍ഷ എന്നിവരാണ് നായികമാര്‍. ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്.അഞ്ചു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്.വാഗമണ്‍, അരുണാചല്‍പ്രദേശ്, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ജേക്കബ് ഗ്രഗറി, അര്‍ജ്ജുന്‍ അശോകന്‍, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുജീബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.നവാഗതനായ ബാഹുല്‍ ക്യാമറയും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: മന്ദാരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.