കങ്കണ റൗണത്തിനെ പ്രധാന കഥാപാത്രമാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണികര്‍ണിക.ത്സാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയാണ് ചിത്രത്തില്‍ കങ്കണ എത്തുന്നത്.ബ്രിട്ടീഷ് ഭരണത്തിനെതിരേ 1857 ല്‍ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.അങ്കിത ലോഖന്‍ഡെ,ജിഷു സെന്‍ഗുപ്ത,അതുല്‍ കുല്‍ക്കര്‍ണി,സോനു സൂദ്,സുരേഷ് ഒബ്‌റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പെടുത്തികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ബാഹുബലി,ബജ്രംഗി ഭായ്ജാന്‍ തുടങ്ങിയ സിനിമകള്‍ക്കു വേണ്ടി ഗവേഷണം നടത്തിയ പ്രമുഖ ചരിത്രകാരന്മാരെ ഉള്‍പെടുത്തിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ റാണി ലക്ഷ്മിഭായിയും ബ്രിട്ടീഷ് ഏജന്റും തമ്മിലുള്ള പ്രണയരംഗങ്ങളും പാട്ടുകളും അണിയറപ്രവര്‍ത്തര്‍ ചിത്രീകരിച്ചുണ്ടെന്ന് പറഞ്ഞ് ചിത്രത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു.സര്‍വ് ബ്രാഹ്മിന്‍ മഹാസഭയാണ് ചിത്രത്തിനെതിരെ പ്രതിഷേധവിമായി രംഗത്തെത്തിയത്.സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.കമാല്‍ ജെയിന്‍,നിഷാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സഹനിര്‍മാണം.
** Note :
കുറിപ്പ്: മണികര്‍ണിക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.