സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി.യുവസാഹിത്യകാരനും മാധ്യമപ്രവര്‍ത്തനും ഹ്രസ്വചിത്രസംവിധായകനുമായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ സംവിധായകന്‍.മന്ദാകിനി എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്.എന്നാല്‍ ചിത്രം പ്രഖ്യാപിച്ച ശേഷം ഇതേ പേരിലുള്ള ചിത്രങ്ങള്‍ വന്നതോടെ ചിത്രത്തിന് മറിയം വന്നു വിളക്കൂതി എന്ന പേരു നല്‍കുകയായിരുന്നു.
സേതു ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.മറിയാമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.അങ്കമാലി ഡയറീസ്, ആമേന്‍ എന്നീ സിനിമകളുടെ മ്യൂസിക് ഡയറക്ടറായ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഇതിഹാസയുടെ ക്യാമറാമാന്‍ സിനോജ് പി അയ്യപ്പനാണ് ക്യാമറ, ആര്‍ട് ഡയറക്ടര്‍ മനു ജഗതാണ്.ഒകെ കണ്‍മണി, ഗ്യാങ്സ്റ്റര്‍, ലസ്റ്റ് സ്‌റ്റോറിസ്, എന്നിവയുടെ ആനിമേഷന്‍ ചെയ്ത സ്റ്റുഡിയോ കോച്ചച്ചിയാണ് സിനിമയ്ക്ക് ആനിമേഷന്‍ ഒരുക്കുന്നത്.
** Note :
കുറിപ്പ്: മറിയം വന്നു വിളക്കൂതി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.