വിജി തമ്പിയുടെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ മലയാളചിത്രമാണ് മറുപുറം. ജയറാം, മുകേഷ്,സുകുമാരന്‍,ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ കഥ വിജി തമ്പിയും തിരക്കഥ കലൂര്‍ ഡെന്നീസും എഴുതിയിരിക്കുന്നു.മനോജ് കെ ജയന്‍,സോമന്‍, സിദ്ദിക്ക്, അശോകന്‍,ലാലു അലക്‌സ്,കാവേരി,ദേവന്‍,പറവൂര്‍ ഭരതന്‍,എം ജി സോമന്‍,പ്രസാദ്,മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കെ ജയകുമാറിന്റെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയത്. എം ജി ശ്രീകുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.കെ പി ഹരിഹരപുത്രന്‍ എഡിറ്റിങ്ങും കെ ജി ജയന്‍, ജയാനന്‍ വിന്‍സെന്റ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജലീറ്റ കോട്ടയം ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മറുപുറം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.