പൂമരത്തിനുശേഷം കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രമാണ് മാസ്റ്റര്‍ റൗഡി.ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കാളിദാസ് തന്നെയായിരുന്നു അടുത്തിടെ ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ പങ്കുവെച്ചത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജിത്തു ജോസഫിനൊപ്പം ആദ്യമായി ഒന്നിക്കുന്നതിന്റെ സന്തോഷം കാളിദാസ് പങ്കുവെച്ചത്.മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.കാളിദാസിനൊപ്പം അപര്‍ണ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഗണപതി,ഷെബിന്‍ ബെന്‍സണ്‍,വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലഭനയിക്കുന്നുണ്ട്.
** Note :
കുറിപ്പ്: മാസ്റ്റര്‍ റൗഡി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.