രാജാധി രാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമയാണ് മാസ്റ്റര്‍പീസ്. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മ മ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്ക് പ്രവേശിച്ച ചിത്രം കൂടിയാണ് മാസ്റ്റര്‍ പീസ്.
ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം. അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കനല്‍ കണ്ണന്‍, മാഫിയ ശശി, സ്റ്റണ്ട് സില്‍വ, ജോളി മാസ്റ്റര്‍, സിരുത്തൈ ഗണേഷ് എന്നിവരാണ് സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇവര്‍ ഒരുക്കിയ പത്തോളം ഫൈറ്റ് സീക്വന്‍സുകളാണ് ചിത്രത്തിലുള്ളത്.
** Note :
കുറിപ്പ്: മാസ്റ്റര്‍പീസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.