സംയുക്ത വര്‍മ്മ, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഴ. ഊര്‍മിള ഉണ്ണി, ജഗതി ശ്രീകുമാര്‍,തിലകന്‍, സിന്ധു ശ്യാം എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യൂസഫലി കേച്ചേരി, കെ ജയകുമാര്‍, ഒ വി ഉഷ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത്. ബിജു പൗലോസ് ആണ് ചിത്രത്തിനു പശ്ചാത്തലസംഗീതം പകര്‍ന്നിരിക്കുന്നത്.ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ബീന പോള്‍, അജിത് എന്നിവര്‍ എഡിറ്റിങ്ങും എസ് കുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. മില്ലേനിയം സിനിമയുടെ ബാനറില്‍ ജി ഹരികുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മഴ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.