കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ ഒരു സംഗീത പ്രാധാന്യമുള്ള പ്രണയ ചലച്ചിത്രമാണ് മേഘമൽഹാർ. ബിജു മേനോനും,സംയുക്ത വർമ്മയും പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പൂർണ്ണിമ മോഹൻ, രഞ്ജിനി, ശ്രീനാഥ്, ശിവജി, സിദ്ധിഖ്, രാഘവൻ എന്നിവരും അഭിനയിച്ചിരിക്കുന്നു.മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവർ സംയുക്തമായി ഈ ചിത്രം നിർമ്മിച്ചു.
അഭിഭാഷകനായ രാജീവന്റെയും, എഴുത്തുകാരിയായ നന്ദിതയുടെയും കഥയാണിത്. രാജീവൻ ഒരു ബാങ്കുദ്യോഗസ്ഥയായ രേഖയെ വിവാഹം ചെയ്തിരിക്കുന്നു. അവർക്ക് രണ്ടു കുട്ടികളുമുണ്ട്. നന്ദിത ഗൾഫിൽ ബിസിനസ്സുകാരനായ മുകുന്ദനെ വിവാഹം ചെയ്തിരിക്കുന്നു.ഇവർക്ക് ഒരു മകളുണ്ട്.യാദൃച്ഛികമായി രാജീവനും നന്ദിതയും കണ്ടുമുട്ടുകയും ചെറിയ കാലയളവിനുള്ളിൽ ഇവർ അടുത്ത സുഹൃത്തുക്കളാവുകയും ചെയ്യുന്നു. അവരുടെ ഇഷ്ടങ്ങളും ചിന്തകളും ഒരു പോലെയാണെന്ന് അവർ മനസ്സിലാക്കുന്നു. ഈ സമയത്ത് രാജീവനു ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടതായി നന്ദിത മനസ്സിലാക്കുകയും അത് രാജീവനുമായി കൂടുതൽ നന്ദിതയെ അടുപ്പിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിന്റെ യഥാർത്ഥ തലം കണ്ടെത്തുവാൻ രാജീവൻ വല്ലാതെ വിഷമിക്കുന്നു. പക്ഷെ അവർ അവരുടെ ബന്ധം തുടരുക തന്നെ ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. 2000ങ്ങളിൽ ഇറങ്ങിയ മികച്ചൊരു പ്രണയകാവ്യ ചലച്ചിത്രമാണിത്.
** Note :
കുറിപ്പ്: മേഘമൽഹാർ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.