കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സൈലന്റ് ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് മെര്‍ക്കുറി. പ്രഭുദേവ, സനന്ദ് റെഡ്ഡി, ഇന്ദുജ, ദീപക് പരമേഷ്, ശശാങ്ക് പുരുഷോത്തം, അനീഷ് പദ്മനാഭന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോര്‍പ്പറേറ്റ് എര്‍ത്ത് എന്ന ഫാക്ടറിയില്‍ മെര്‍ക്കുറി പോയിസണിംഗ് ഉണ്ടായി 84 പേര്‍ മരിച്ചു പോയ ഒരു സ്ഥലം. അവിടെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ ഒത്തുചേരുന്ന ചിലരില്‍ അവിടെ തങ്ങുന്ന സംസാര ശേഷിയില്ലാത്ത അഞ്ചുപേരുടെ ഒരു രാത്രി ആണ് സിനിമയുടെ ഉള്ളടക്കം.
സംഭാഷണമില്ലായ്മ പോലെ തന്നെ രാത്രിയാണ് മെര്‍ക്കുറിയുടെ ഹൈലൈറ്റ്. ചിതറിപ്പോവുന്ന മൂന്നോ നാലോ ഫ്‌ലാഷ്ബാക്ക് ബൈറ്റുകളല്ലാതെ പകല്‍ വെളിച്ചം സിനിമയില്‍ കാണുന്നേയില്ല. ദുരന്ത വാര്‍ഷികം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്ത അവര്‍ അഞ്ചുപേര്‍ രാത്രിയില്‍ അവിടെ കറങ്ങി നടക്കുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ദൃശ്യങ്ങള്‍ മാത്രമുള്ള സിനിമയില്‍ ഒറ്റഡയലോഗോ സബ്‌ടൈറ്റിലോ ഇല്ലെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
** Note :
കുറിപ്പ്: മെര്‍ക്കുറി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.