മിഖായേല്‍ (2019)
Release date
18 Jan 2019
genre
മിഖായേല്‍ കഥ/ സംഭവവിവരണം
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മിഖായേല്‍. സിനിമയുടെ തിരക്കഥയും ഹനീഫ് തന്നെയാണ്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്.ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ക്രൈം ത്രില്ലര്‍ ആയിരിക്കും ചിത്രം. നിവിന്‍ പോളി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
ചിത്രത്തില്‍ നിവിന്‍ നായികയായി എത്തുന്നത് മഞ്ജിമ മോഹനാണ്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി,സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,കെപിഎസി ലളിത,ശാന്തികൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. എറണാകുളം,കോഴിക്കോട് , തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ആണ് നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie മിഖായേല്‍ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത