തുളസീദാസിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിന്നാമിനുങ്ങിനും മിന്നുകെട്ട്. ജയറാം, തിലകന്‍, ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹീര രാജഗോപാല്‍, ജദഗീഷ്,ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കെ പി എ സി ലളിത,ജനാര്‍ദ്ദനന്‍,ചിപ്പി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, എം ജി ശ്രീകുമാര്‍,കെ എസ് ചിത്ര,സുജായ മോഹന്‍, സ്വര്‍ണ്ണലത എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സൂര്യ സിനി ആര്‍ട്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.