തെന്നിന്ത്യന്‍താരം ഗായത്രി വെങ്കിട് രാജിനെ പ്രധാന കഥാപാത്രമാക്കി അനിത് മേനോന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് മിസ്‌കേരള.ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവയും സംവിധായകന്‍ തന്നെയാണ്.വിപിന്‍ ചന്ദ്രന്‍ ഛായാഗ്രഹണവും ജിതേഷ് നാരായണന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.ഒരു കേസ് അന്വേഷണവുമായി മിസ് കേരള മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.ലാലു അലക്‌സ്, ദേവന്‍, ഷാനവാസ്, വിവേക് ഗോപന്‍, കോട്ടയം പ്രദീപ്, വിജയ് നെല്ലീസ്, ബിന്ദു അനീഷ്, റോഷ്‌നി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ വില്ലന്‍ എന്ന ചിത്രത്തിനുശേഷം 8 കെയില്‍ ചിത്രീകിരിക്കുന്ന മലയാള ചിത്രമാണിത്.
** Note :
കുറിപ്പ്: മിസ്‌കേരള എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.