കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍
Author: Administrator | Updated: Monday, April 3, 2023, 09:19 AM [IST]
2021ലായിരുന്നു ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുത വിളക്കിന്റെയും പ്രഖ്യാപനം നടന്നത്. പിന്നീട് ചിത്രത്തെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നിരുന്നില്ല. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം 2022 ഡിസംബര്‍ മാസം ചിത്രം റിലീസ് ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടു പോവുകയായിരുന്നു. ഏറ്റവുമൊടുവില്‍ 2023 ഏപ്രില്‍ 28ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഹാസ്യത്തിന് ഏറെ പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഫഹദിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍. പാച്ചുവും അത്ഭുത വിളക്കിനൊപ്പം നിരവധി ചിത്രങ്ങളാണ് ഏപ്രില്‍ മാസം തിയേറ്ററുകളിലെത്തുന്നത്. ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ച പ്രധാന മലയാള ചിത്രങ്ങളിതാ.
ഷൈന്‍ ടോം ചാക്കോ, ഷെയ്ന്‍ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സ് ഏപ്രില്‍ 6നാണ് തിയേറ്ററുകൡലെത്തുന്നത്. ശ്രീഗണേഷ് കഥയെഴുതിയ ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ഷെയിന്‍ എത്തുന്നത്. ന്നാ, താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് താരം ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. തില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശനാണ് നിര്‍മ്മിച്ചത്.
കൂടുതല്‍ കാണാം
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-കൊറോണ പേപ്പേഴ്‌സ്/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#corona-papers
2
നിത്യ മേനോനെ നായികയാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി ഏപ്രില്‍ 7നാണ് തിയേറ്ററുകളിലെത്തുന്നത്. രഞ്ജി പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. 2011ല്‍ പുറത്തിറങ്ങിയ തത്സമയം ഒരു പെണ്‍കുട്ടിക്ക് ശേഷം നിത്യ മേനോനും രാജീവ് കുമാറും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് കോളാമ്പി.
കൂടുതല്‍ കാണാം
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-കോളാമ്പി/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#kolaambi
3
വിജയരാഘവന്‍, കെപിഎസി ലീല എന്നിവര്‍ പ്രധാനന കഥാപാത്രങ്ങളായി എത്തുന്ന പൂക്കാലം ഏപ്രില്‍ 8നാണ് തിയേറ്ററുകളിലെത്തുന്നത്. ആനന്ദത്തിന് ശേഷം ഗണേഷ് ഒരുക്കിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, റോഷന്‍ മാത്യു, സുഹാസിനി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തില്‍ നൂറ് വയസുള്ള ഇച്ചാപ്പന്‍ എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ വേഷമിടുന്നത്. ചിത്രത്തിലെ വിജയരാഘവന്റെ മേക്കോവര്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
കൂടുതല്‍ കാണാം
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-പൂക്കാലം/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#pookkaalam
4
കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന താരങ്ങളായി എത്തുന്ന ചിത്രമാണ് എന്താടാ സജി. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ സംവിധാകന്‍. നിവേദ തോമസാണ് ചിത്രത്തിലെ നായിക. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ചിത്രത്തിലൂടെ ഒന്നിച്ചെത്തുന്നത്.
കൂടുതല്‍ കാണാം
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-എന്താടാ സജി/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#enthada-saji
5
അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അടി ഏപ്രില്‍ 14നാണ് തിയേറ്ററുളിലെത്തുന്നത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ധ്രുവന്‍, ശ്രീകാന്ത് ദാസന്‍ എന്നിവരാണ് അടിയിലെ മറ്റു താരങ്ങള്‍.
കൂടുതല്‍ കാണാം
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-അടി/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#adi
6
ആഷിഖ് അബു ചിത്രം നീലവെളിച്ച് ഏപ്രില്‍ 20നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മുമ്പ് ഏപ്രില്‍ 21നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത. ടൊവീനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി മലയാളത്തിലെ വന്‍താര നിര അണിനിരക്കുന്ന ചിത്രം ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
കൂടുതല്‍ കാണാം
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-നീലവെളിച്ചം/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#neelavelicham
7
2018ല്‍ കേരളത്തെ നടുക്കിയ മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 ഏപ്രില്‍ 21ന് പ്രേക്ഷരിലേക്ക് എത്തുകയാണ്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, അപര്‍ണ ബാലമുരളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, നരേന്‍, ലാൽ, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തുടങ്ങി മലയാളത്തിലെ വന്‍താര നിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
കൂടുതല്‍ കാണാം
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-2018/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#2018-everyone-is-a-hero
8
പെരുന്നാള്‍ ചിത്രമായി ഏപ്രില്‍ 21ന് തിയേറ്ററുകളിലെത്തുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് സുലൈഖ മന്‍സില്‍. ലുക്മാന്‍ അവറാന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ ജില്‍ ജില്‍ ജില്‍ എന്ന ഗാനം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-സുലൈഖ മന്‍സില്‍/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#sulaikha-manzil
9
സൗബിന്‍ ഷാഹിര്‍, നിഖില വിമല്‍, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത അയല്‍വാശിയുടെ റിലീസ് ഏപ്രില്‍ 21നാണ്. ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിച്ചത്. നിഖിലയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് അയല്‍വാശി. നസ്ലിന്‍, കോട്ടയം നസീര്‍, ജഗദീഷ്, ലിജോ മോള്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
കൂടുതല്‍ കാണാം
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-അയല്‍വാശി/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#ayalvashi
10
പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. പ്രശസ്ത സംവിധായന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹാസ്യത്തിന് പ്രധാന്യം നല്‍കിയ ഒരുക്കിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഫഹദ് ഫാസിലിന്റെ കരിയറിലെ മറ്റൊരു മികച്ച ചിത്രമായിരിക്കും പാച്ചുവും അത്ഭുത വിളക്കും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 2023 ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.
കൂടുതല്‍ കാണാം
കോമഡിയുമായി ഫഹദ്, ഫാമിലി എന്റര്‍ടെയ്‌നറുമായി സൗബിന്‍; ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രങ്ങള്‍-പാച്ചുവും അത്ഭുത വിളക്കും/top-listing/fahadh-with-comedy-soubin-with-family-entertainer-malayalam-releases-for-april-4-2360.html#pachuvum-athbutha-vilakkum
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.