1991ല്‍ പുറത്തിറങ്ങിയ 'മൂക്കില്ലാ രാജ്യത്ത്' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് മൂക്കില്ലാ രാജ്യത്ത്'2. അശോകന്‍ താഹ സംവിധാനം ചെയ്ത ചിത്രം അക്കാലത്ത് വന്‍ വിജയം നേടിയിരുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. വര്‍ഷങ്ങള്‍ക്കു ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കുകയാണ് സംവിധായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമായ മൂക്കില്ലാ രാജ്യത്ത് 2വില്‍ തിലകനും, ജഗതി ശ്രീകുമാറും ഒഴിച്ച് പഴയ അഭിനേതാക്കള്‍ എല്ലാവരും ഒന്നിക്കുന്നു. മുകേഷ്, സിദ്ധിഖ്, ജഗതിഷ്, ലാല്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിലെ നായിക പുതുമുഖമാണ്.
** Note :
കുറിപ്പ്: മൂക്കില്ലാ രാജ്യത്ത് 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.