വി കെ പ്രകാശിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മൂന്നാമതൊരാള്‍.ജയറാം, ജ്യോതിര്‍മയി,സംവൃത സുനില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വിനീത്,ഷെറിന്‍,മാള അരവിന്ദന്‍,പ്രേം പ്രകാശ്,കുഞ്ചന്‍,കുളപ്പുള്ളി ലീല,ഇന്ദ്രജിത്ത്,ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ചിത്രമാണിത്.ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ആദ്യമായി എച്ച് ഡി ക്യാമറയില്‍ ഷൂട്ട് ചെയ്ത ഡിജിറ്റലി പ്രൊജക്ട് ചെയ്യപ്പെട്ട ചിത്രമാണിത്.ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഫെയറി ക്വീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി മാര്‍ട്ടിനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മൂന്നാമതൊരാള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.