നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവിയാണ്. ഗീതു സംവിധാനം ചെയ്ത രണ്ടാമത്തെ മലയാള ചിത്രമാണിത്. 2009ല്‍ പുറത്തിറങ്ങിയ കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.
ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചത്.
തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. നിവിന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന മൂത്തോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിച്ച സിനിമയ്ക്ക് 'ഇന്‍ഷാ അള്ളാഹ്' എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. പിന്നീട് പേരു മാറ്റുകയായിരുന്നു. ഇറോസ് ഇന്റര്‍നാഷണലും അജയ് ജി റായ്, എലന്‍ മക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മൂത്തോന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.