മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച് 2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് മിസ്റ്റർ ഫ്രോഡ്. ബി ഉണ്ണികൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ഇ ചിത്രത്തിൽ ദേവ് ഗിൽ, വിജയ് ബാബു, മിയ ജോർജ്, മഞ്ജരി ഫട്നിസ്, പലവി പുരോഹിത് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. എ.വി.എ പ്രോഡക്ഷൻസിന്റെ ബാനറിൽ എ.വി.അനുപ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് മാക്സ്ലാബ് എന്റർറ്റൈന്മെന്റ്സ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത് ഒരു കോവിലകത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ആ കോവിലകത്തു ഉള്ള അമൂല്യ നിധി ശേഖരം മൂല്യ നിർണ്ണയം നടത്താൻ അവിടെ മോഹൻലാലിന്റെ കഥാപാത്രമായ ശിവരാമകൃഷ്ണൻ അഥവാ മിസ്റ്റർ ഫ്രോഡ് കോവിലകത്തു എത്തുന്നു. പിന്നീട് ആ നിധി ശേഖരം മോഷ്ടിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
** Note :
കുറിപ്പ്: മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.