വേലക്കാരന്‍ എന്ന ചിത്രത്തിനുശേം ശിവകാര്‍ത്തികേയനും നന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍.എം രാജേഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.കീര്‍ത്തന വാസുദേവന്‍ എന്ന നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര്.യോഗി ബാബു, രാധിക ശരത്കുമാര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഹിപ്‌ഹോപ് തമിഴ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.ദിനേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നന്‍ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.
** Note :
കുറിപ്പ്: മിസ്റ്റര്‍ ലോക്കല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.