ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രി ഡി / സ്റ്റീരിയോ സ്കോപിക്) സിനിമയാണ് 1984-ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ. മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം നവോദയ അപ്പച്ചനാണ് നിർമ്മിച്ചത്. ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സംഭവങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. മലയാള സിനിമാ ചരിത്രത്തിലെ തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ചില ഭാഗങ്ങൾ കൂട്ടി ഉൾപ്പെടുത്തിക്കൊണ്ട് 1998-ലും, 2011-ലും ചിത്രം വീണ്ടും റിലീസ് ചെയ്യുകയുണ്ടായി. ചിത്രത്തിലെ 'ആലിപ്പഴം പെറുക്കാം' എന്നു തുടങ്ങുന്ന ഗാനം പിന്നീട് സുപ്പർ ഹിറ്റ് ആയിമാറി. ചോട്ടാ ചേത്തൻ എന്ന പേരിൽ ഹിന്ദിയിലും ഈ ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്.
** Note :
കുറിപ്പ്: മൈ ഡിയർ കുട്ടിച്ചാത്തൻ 3D എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.