ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മൈ ഡിയര്‍ മുത്തച്ഛന്‍. തിലകന്‍, മധുരിമ,ജോമോള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തരുണ്‍ സാഗര്‍, ബേബി രാജു, മുരളി, ജയറാം, ഇന്നസെന്റ്,ശ്രീനിവാസന്‍, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സി ഒ ആന്റോ, മിന്മിനി, ജാന്‍സി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ രാജഗോപാല്‍ എഡിറ്റിങ്ങും വിപിന്‍ മോഹന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മൈ ഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.