ജയറാമിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാന്‍ഡ് ഫാദര്‍. ദിവ്യ പിള്ള, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അനുശ്രീയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സെന്തില്‍ രാമകൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ബാബുരാജ്, ബൈജു സന്തോഷ്, വിജയരാഘവന്‍, ഷറഫുദ്ദീന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദിലീഷ് പോത്തന്‍, സാജന്‍ പള്ളുരുത്തി,ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരന്‍,ജാഫര്‍ ഇടുക്കി,മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഷാനി ഖാദറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു മോഹന്‍ സിത്താര, ആര്‍ട്ട് ഡയറക്ടര്‍ സഹാസ് ബാല എന്നിവരുടേതാണ് സംഗീതം. അജിത ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.