പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്‌കൂള്‍. ദേവയാനിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കുശേഷമാണ് ദേവയാനി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. നാട്ടില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളിനെ പശ്ചാത്തലമാക്കിയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
മഹാലക്ഷ്മി ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് ദേവയാനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമ്പന്നകുടംബത്തിലെ അംഗമാണ് മഹാലക്ഷ്മി ടീച്ചര്‍.സര്‍ക്കാര്‍ സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. മകന്‍ നഷ്ടമായ വേദന മറക്കാന്‍ വേണ്ടിയാണ് സ്‌കൂളില്‍ ടീച്ചറായി ജോലിക്കു ചേര്‍ന്നത്. കുട്ടികളെ ഏറെ സ്‌നേഹിക്കുന്ന ടീച്ചര്‍ പാവപ്പെട്ട കുട്ടികളെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ആ സ്‌കൂളിലെ തന്നെ ബാലു എന്ന കുട്ടിയെ ടീച്ചര്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു. എന്നാല്‍ ബാലുവിന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാവുന്നു. തുടര്‍ന്ന് ഉണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്.
മാഗ്‌ന വിഷനു വേണ്ടി പി. ജഗദീഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായി വരികയാണ്. കെ.എസ്. പത്മകുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാണവും രചിക്കുന്നത്. ദേവയാനി, രഞ്ജിത്ത്, മധു, സോനാ നായര്‍, ഹരീഷ് പേരടി, മധു എയര്‍പോര്‍ട്ട്, അരുണ്‍ തമലം, വേണു നരിയാപുരം, മധു അഞ്ചല്‍, കൊല്ലം ഷാ, വിജയന്‍ നായര്‍, പുഞ്ചിരി കൃഷ്ണ, രുഗ്മിണിയമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
** Note :
കുറിപ്പ്: മൈ സ്‌കൂള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.