പാര്‍വതി, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷ്നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്റ്റോറി. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ജയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത് പാര്‍വ്വതി താര എന്ന കഥാപാത്രത്തെയും. ചിത്രത്തിലെ വില്ലന്‍ ഹോളിവുഡിലെ നടന്‍ റോഗര്‍ നാരായണ്‍ ആണ്. ദ മാന്‍ ഹു നോ ഇന്‍ഫിനിറ്റി (the man who knew infintiy), ദ ലെഫ്റ്റ്ഓവേര്‍സ് (the leftovers) എന്നീ ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ച താരമാണ് റോഗര്‍ നാരായണ്‍. ദാവീദ് എന്ന വില്ലന്റെ വേഷത്തെയാണ് റോഗര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ റോഗര്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്.
റോഷ്നി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോഷ്നി ദിനകര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ബാങ് ബാങ്, മിഷന്‍ കാശ്മീര്‍, സിന്ദകി ന മിലെഗി ദോബാര എന്നീ ചിത്രങ്ങള്‍ക്കെല്ലാം കൊറിയോഗ്രാഫി നിര്‍വ്വഹിച്ച ദേശീയ പുരസ്‌കാര ജേതാക്കളായ ബോസ്‌കോയും കെയ്സറുമാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി വ്വഹിച്ചിരിക്കുന്നത്. ബാജിറാവു മസ്താനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിശ്വദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.
** Note :
കുറിപ്പ്: മൈ സ്റ്റോറി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.