രാജസേനന്റെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് നാടന്‍ പെണ്ണും നാട്ടുപ്രമാണിയും. ജയറാം, ജഗതി ശ്രീകുമാര്‍, സംയുക്ത വര്‍മ,ശ്രീവിദ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെ പി എ സി ലളിത,സലീം കുമാര്‍, എന്‍ എഫ് വര്‍ഗീസ്, ഇന്ദ്രന്‍സ്,വിനു ചക്രവര്‍ത്തി, ഹരിശ്രീ അശോകന്‍,സോന നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് എ ബി മുരളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്,കെ എസ് ചിത്ര,ശ്രീനിവാസ്, സന്തോഷ് കേശവ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ട്രയോ വിഷന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
** Note :
കുറിപ്പ്: നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.