ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന് ശേഷം സംഗീതയും, ശ്രീനിവാസനും ഒന്നിച്ച ചിത്രമാണ് നഗര വാരിധി നടുവില്‍ ഞാന്‍. ഷിബു ബാലൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനുവേണ്ടി ശ്രീനിവാസന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. 15 വര്‍ഷങ്ങൾക്ക് ശേഷം സംഗീത വെള്ളിത്തിരയിൽ തിരിച്ചെത്തുന്നു എന്ന പ്രിത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. സുനിത എന്ന കഥാപാത്രമായിരിക്കും സംഗീതയുടെത്. ഇന്നസെന്‍റ്, മനോജ് കെ ജയന്‍, വിജയരാഘവന്‍, ലാല്‍, ഭീമന്‍ രഘു, പാര്‍വതി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ഏങ്ങമ്ടിയൂര്‍ ചന്ദ്രശേഖരന്‍െറ വരികള്‍ക്ക് ഗോവിന്ദ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സി വി സാരഥിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.