X
മലയാളം » സിനിമകള്‍ » നഗരവാരിധി നടുവില്‍ ഞാന്‍
നഗരവാരിധി നടുവില്‍ ഞാന്‍

നഗരവാരിധി നടുവില്‍ ഞാന്‍

Comedy | 26 Dec 2014 | U |
Malayalam

2.5 /5 Users

2 /5 Filmibeat

നഗരവാരിധി നടുവില്‍ ഞാന്‍ കഥ

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന് ശേഷം സംഗീതയും, ശ്രീനിവാസനും ഒന്നിച്ച ചിത്രമാണ്‌ നഗര വാരിധി നടുവില്‍ ഞാന്‍. ഷിബു ബാലൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനുവേണ്ടി ശ്രീനിവാസന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. 15 വര്‍ഷങ്ങൾക്ക് ശേഷം സംഗീത വെള്ളിത്തിരയിൽ തിരിച്ചെത്തുന്നു എന്ന പ്രിത്യേകതകൂടിയുണ്ട്  ഈ ചിത്രത്തിന്. സുനിത എന്ന കഥാപാത്രമായിരിക്കും സംഗീതയുടെത്.  ഇന്നസെന്‍റ്, മനോജ് കെ ജയന്‍, വിജയരാഘവന്‍, ലാല്‍, ഭീമന്‍ രഘു, പാര്‍വതി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ഏങ്ങമ്ടിയൂര്‍ ചന്ദ്രശേഖരന്‍െറ വരികള്‍ക്ക് ഗോവിന്ദ്  മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സി വി സാരഥിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.    
Read More

നഗരവാരിധി നടുവില്‍ ഞാന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നഗരവാരിധി നടുവില്‍ ഞാന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷിബു ബാലൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോവിന്ദ് വസന്ത
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നഗരവാരിധി നടുവില്‍ ഞാന്‍ വിമർശകരുടെ അവലോകനം

malayalam.filmibeat.com
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സ്‌ക്രിപ്റ്റിന് വേണ്ടി ശ്രീനിവാസന്‍ പേന എടുത്തപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രീനിവാസന് കഴിഞ്ഞില്ല. കേരളം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നായ മാലിന്യം തന്നെയാണ് കഥാതന്തു. പതിവ് ശ്രീനിവാസന്‍ ചേരുവകളോടെ അത് പറയാന്‍ ശ്രമിച്ചെങ്കിലും വല്ലാത്തൊരു അലസത, നിരാശ. അവസാനം വളരെ നാടകാത്മകമായിപ്പോയി. നവാഗതനായ സംവിധായകന്‍ ഷിബു ബാലന് പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ശ്രീനിവാസനും സംഗീതയും ഉള്‍പ്പടെ, ഇന്നസെന്റ്, വിജയരാഘവന്‍, മനോജ് കെ ജയന്‍, ജോയി മാത്യു തുടങ്ങയവരൊക്കെ തങ്ങളുടെ പതിവ് സ്റ്റൈല്‍ പിന്തുടര്‍ന്നു. ശ്രീനിയുടെ മകളുടെ വേഷത്തിലെത്തിയ പെണ്‍കുട്ടിയുടെ അഭിനയം മികച്ചു നില്‍ക്കുന്നു. ചിന്താവിഷ്ടയായ ശ്യാമള'യിലേതു പോലെ സംഗീത- ശ്രീനിവാസന്‍ കോമ്പിനേഷന്‍ ഒരു കുടുംബചിത്രത്തിന്റെ എല്ലാ മേന്മകളും നിലനിര്‍ത്തുന്നുണ്ട്. ഒരു സാമൂഹ്യ സന്ദേശം സിനിമ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.

നഗരവാരിധി നടുവില്‍ ഞാന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Pakka commercial Family Mass Entertainment King of Style is Back

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

നഗരവാരിധി നടുവില്‍ ഞാന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+